കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വയസ്. മലയാളത്തിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് 1996 സെപ്റ്റംബർ 17 ന് ഹലോ പറഞ്ഞ് മലയാളക്കരയുടെ മഹാവിളിക്ക് തുടക്കംകുറിച്ചത്.
എറണാകുളത്തെ ഹോട്ടൽ അവന്യു റീജന്റായിരുന്നു വേദി. അന്നത്തെ ദക്ഷിണ മേഖലാ കമാൻഡന്റ് എ. ആർ. ടണ്ഡനാണ് തകഴിയുടെ വിളിക്ക് മറുപടിയേകിയത്.
വേദിയിലുണ്ടായിരുന്ന കമല സുരയ്യയും തകഴിക്കുശേഷം ടണ്ഡനോട് മൊബൈൽ ഫോണിൽ സംസാരിച്ചു. എസ്കോട്ടൽ ആയിരുന്നു സേവനദാതാവ്. ഒക്ടോബറോടെ കന്പനി സംസ്ഥാനത്തൊട്ടാകെ സേവനം ആരംഭിച്ചു.
അക്കൊല്ലംതന്നെ ബിപിഎൽ മൊബൈൽ ഫോണുകളും കേരളത്തിലെത്തി. അക്കാലത്ത് ഔട്ട് ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 16 രൂപയും ഇൻകമിംഗ് കോളുകൾക്ക് എട്ട് രൂപയുമായിരുന്നു ചാർജ്.
1995 ജൂലൈ 31 നാണ് ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോണ് വിളി നടന്നത്.