ബോളിവുഡിലെ ബോൾഡ് ആൻഡ് ഗ്ലാമർ താരമാണ് വിദ്യാ ബാലൻ. ബീഗം ജാൻ എന്ന പുതിയ ചിത്രവുമായി എത്തുന്പോഴും ആ ഇമേജിന് മാറ്റമൊന്നും വന്നിട്ടില്ല. വിഭജനകാലത്ത് അതിർത്തിക്കടുത്തുള്ള ഒരു വേശ്യാലയത്തിന്റെ നടത്തപ്പുകാരിയുടെ കുരുത്തുറ്റ വേഷത്തോടെ സെക്സിയും തന്റേടിയുമെന്ന ലേബൽ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് വിദ്യ. എന്നാൽ ബീഗം ജാനിനും ഡേർട്ടി പിക്ചറിനും മുന്പുതന്നെ താൻ സെക്സിയാണെന്ന് തെളിയിച്ചുകഴിഞ്ഞതാണെന്ന് വിദ്യ പറയുന്നു.
2010ൽ പുറത്തിറങ്ങിയ ഇഷ്ഖിയക്കുശേഷമാണ് താൻ തന്നോട് തന്നെയും ലോകത്തിന് മുന്നിലും സെക്സിയാണെന്ന് തെളിയിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞു. പുരുഷന്മാരെ തന്റെ ലൈംഗികത കൊണ്ട് മയക്കുന്ന അതിലെ കൃഷ്ണ വർമ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.ഇതിൽ നിന്നുള്ള വളർച്ചയാണ് ബീഗം ജാനിലെ കഥാപാത്രം.
ദേഹത്ത് ഒട്ടിയ, ഇറുകിയ വസ്ത്രങ്ങൾ അണിയാൻ ഒരിക്കലും എനിക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ, ഡേർട്ടി പിക്ചറിലെ രേഷ്മയാവാൻ അത്ര എളുപ്പമായിരുന്നില്ല. മേനി പ്രദർശിപ്പിക്കുക കൂടി വേണ്ട അതിലെ കഥാപാത്രത്തെ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരീരത്തെക്കുറിച്ചുള്ള മുൻധാരണകളെല്ലാം എന്നെ വിട്ടുപോയത്.