താൻ ചെയ്യാത്ത കാര്യങ്ങൾക്ക് ക്രെഡിറ്റ് തേടുന്നയാളാണ് കങ്കണ എന്ന് ബോളിവുഡിൽ പരക്കെയുള്ള ഒരു സംസാരമാണ്. കങ്കണയുടെ ഏറ്റവും പുതിയ ചിത്രമാണ് സിമ്രാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിൽ കങ്കണയ്ക്ക് ഒരു പുതിയ ക്രെഡിറ്റ് കിട്ടി. കഥ – സംഭാഷണം അധിക എഴുത്തുകാരി. എന്നാൽ ഇത് യഥാർഥ തിരക്കാഥാകൃത്തിന് അത്ര ഇഷ്ടപ്പെട്ടില്ല. കങ്കണയ്ക്കെതിരേ അപൂർവ അസ്രാണി രംഗത്തെത്തി. പോസ്റ്ററിൽ അസ്രാണിയുടെ പേരുണ്ടായിരുന്നെങ്കിലും അത് കങ്കണയ്ക്ക് താഴെയായിരുന്നു. ഇതിനെതിരേ അസ്രാണി ഫേസ് ബുക്കിലൂടെ ആഞ്ഞടിച്ചു. അതിന് കങ്കണയും മറുപടി നൽകി.
കാര്യങ്ങൾ ഏറെക്കുറെ തണുത്തപ്പോഴാണ് വിദ്യാ ബാലന്റെ വക ഒരു പോസ്റ്റ് വരുന്നത്. വിദ്യയുടെ പുതിയ ചിത്രമായ ‘തുംഹാരി സുലു’ എന്ന ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ക്രെഡിറ്റ് കാർഡും കൈയിൽ പിടിച്ച് ഒരു ഫോട്ടോ എടുത്ത് ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “സംവിധായകൻ ഈ ക്രെഡിറ്റ് കാർഡ് തന്നതിന് ആർക്ക് ക്രെഡിറ്റ് വേണം” എന്നൊരു അടിക്കുറുപ്പും ചേർത്തു.ഇത് കങ്കണയെ കളിയാക്കാനാണെന്നാണ് സിനിമാ ലോകം പറയുന്നത്. എന്നാൽ തനിക്കിതൊന്നും ഒരു പ്രശ്നമല്ലെന്നാണ് കങ്കണ പറയുന്നത്.