വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായിട്ടും കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നാണ് വിദ്യ പ്രതികരിച്ചത്.
തന്റെ ഓരോ സിനിമയും തനിക്ക് കുഞ്ഞിനെപ്പോലാണെന്നും അങ്ങനെ നോക്കിയാൽ തനിക്ക് 20 കുഞ്ഞുങ്ങളുണ്ടെന്നും വിദ്യ പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജനുവരിയിൽ നാൽപ്പതു വയസു പൂർത്തിയാക്കുന്ന വിദ്യയ്ക്ക് പക്ഷേ പിറന്നാൾ ആഘോഷങ്ങളിലൊന്നും വലിയ താത്പര്യമില്ല. നല്ല നല്ല സിനിമകൾ ചെയ്യുന്നതിലാണ് തനിക്ക് താൽപ്പര്യമെന്നും പിറന്നാളിനോടനുബന്ധിച്ച് പുതിയ ഐഡിയകൾ നൽകാൻ ഭർത്താവിനോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യ പറഞ്ഞു. വിദ്യാ ബാലൻ ഏറ്റവും ഒടുവിൽ അഭിനയിച്ച തുമാരി സുലു സാന്പത്തിക വിജയം നേടിയില്ല.