ഇരുപതാം വയസിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തക്കുറിച്ച് വിദ്യാ ബാലൻ ഈ അടുത്ത് പ്രതികരിക്കുകയുണ്ടായി. അച്ഛനോടൊപ്പം ടിവി ഷോയുടെ ഓഡിഷന് പോയപ്പോൾ ഉണ്ടായ അനുഭവമാണ് വിദ്യ തുറന്നു പറഞ്ഞത്.
ഓഡിഷന് ചെന്നപ്പോൾ പരിപാടിയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ ശരീരത്തിൽ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. ഓഡിഷൻ പാസായെങ്കിലും ഞാൻ പിന്നെ ആ വഴിക്ക് പോയില്ല. എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്റെ ശരീരത്തക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.മറ്റുള്ളവരുടെ ബാഹ്യരൂപത്തക്കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ തനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലന് പറയുന്നു.
തുമാരി സുലുവിന്റെ വിജയാഘോഷത്തിനിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.