കേരളത്തില്‍ ഏറെ ആരാധകരുള്ള വെബ്സീരീസായ കരിക്കിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് വിദ്യ വിജയകുമാര്‍.
കരിക്കിലെ കോമഡി വിഡിയോകളിലൂടെയാണ് വിദ്യ കൂടുതലും ശ്രദ്ധ നേടിയത് എങ്കിലും അതിനു മുന്നേ തന്നെ ടെലിവിഷന്‍ പരുപാടികളിലൂടെ പ്രശസ്തയാണ് താരം.
മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. കരിക്കിലെ തന്നെ കരികഫ്ലിക്ക് എന്ന സീരീസിലും കൂടാതെ കരിക്കിലെ കുറച്ച് കോമഡി വീഡിയോകളിലും ഒക്കെ വിദ്യ അഭിനയിച്ചിട്ടുണ്ട്. കരികഫ്ലിക്ക് തന്നെയാണ് വിദ്യക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്.
മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞ ഇടക്ക് വിദ്യാ വിവാഹം കഴിച്ചതാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ വിദ്യ വിവാഹിതയാണെന്ന വാര്‍ത്ത പുറത്തു വന്നത് ആരാധകര്‍ക്ക് ആകെ ഞെട്ടലായി. അഖില്‍ എന്നാണ് വിദ്യുയുടെ ഭര്‍ത്താവിന്റെ പേര്. ദമ്പതികള്‍ക്ക് ചാനല്‍ വമ്പന്‍ സ്വീകരണമാണൊരുക്കിയത്.
വിദ്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത് തന്റെ മോഡലിംഗ് കരിയറില്‍ തന്നെ ആയിരുന്നു. 2017ല്‍ ലുലു ബ്യൂട്ടി കൊണ്ടേസ്റ്റില് ഫൈനലിസ്റ്റും 2020ല്‍ നടന്ന മിസ് സൗത്ത് ഇന്ത്യന്‍ കൊണ്ടേസ്റ്റില് റണ്ണറപ്പും ആയ താരം ഈ മത്സരത്തില്‍ തന്നെ മിസ് ടാലന്റഡ് പട്ടവും കരസ്ഥമാക്കി.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് വിദ്യയെ ഫോളോ ചെയ്യുന്നത്. തമിഴില്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്ന്ന് തമിഴ്നാട്ടിലും താരത്തിന് ആരാധകര്‍ ഏറെയാണ്. വിദ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.