വിദ്യാ ബാലന്‍ “ജയിലില്‍’!

vidyaബോളിവുഡ് താരം വിദ്യാ ബാലന്‍ അഴിക്കുള്ളില്‍ കിടക്കുന്ന ചിത്രങ്ങള്‍ വൈറല്‍. കൊലപാതക കുറ്റത്തിന് പിടികിട്ടാപ്പുള്ളിയായ വിദ്യ ജയിലിലായി എന്ന കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കീഴടക്കുന്ന വിദ്യയുടെ പുതിയ ചിത്രം കഹാനി 2ന്റെ പ്രമോഷന് വേണ്ടി എടുത്ത ചിത്രങ്ങളാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കായി ഇറക്കിയിരുന്നത് കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയായ ദുര്‍ഗ റാണി സിങ് എന്ന പേരില്‍ ആയിരുന്നു. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെട്ടതാണ്. വന്‍ വിജയമായിരുന്ന കഹാനിയുടേതിലും മികച്ച അനുഭവമായിരിക്കും രണ്ടാം ഭാഗം നല്‍കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം ഡിസംബര്‍ 8ാം തീയതി തിയറ്ററുകളിലെത്തും.

Related posts