ആ​ദ്യ ടെ​ലി​വി​ഷ​ൻ ഷോ ​ടെ​ലി​കാ​സ്റ്റ് ആ​യി​ല്ല: ആ​ദ്യ സി​നി​മ പ​കു​തി​ൽ നി​ന്നു; നി​ർ​ഭാ​ഗ്യ​യാ​യ താ​ര​മെ​ന്ന് ആ​ളു​ക​ൾ വി​ളി​ച്ച​പ്പോ​ഴും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു; വി​ദ്യാ ബാ​ല​ൻ

ഇ​ന്ന് ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര താ​ര​മാ​ണെ​ങ്കി​ലും ക​രി​യ​റി​ലെ തു​ട​ക്ക​ത്തി​ൽ ഏ​റെ അവഗണന നേ​രി​ട്ട താ​ര​മാ​ണ് വി​ദ്യാ ബാ​ല​ൻ. തെ​ന്നി​ന്ത്യ​ൻ സി​നി​മാരം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ടി ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്.

ച​ക്രം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലാ​ണ് ന​ടി ആ​ദ്യം അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ പ​കു​തി​ക്കുവ​ച്ച് മു​ട​ങ്ങി​യ​തോ​ടെ ഭാ​ഗ്യ​മി​ല്ലാ​ത്ത ന​ടി​യാ​യി വി​ദ്യ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടു. ഇ​തേ​ക്കു​റി​ച്ച് തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വി​ദ്യ.

എ​ന്‍റെ ആ​ദ്യ സി​നി​മ മ​ല​യാ​ള​ത്തി​ലാ​ണ്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ച​ക്രം എ​ന്ന സി​നി​മ. എ​ന്നാ​ൽ ഇ​ട​യ്ക്ക് വച്ച് ഷൂ​ട്ടിം​ഗ് നി​ന്നു. ഇ​തി​നി​ടെ ഞാ​ൻ ഒ​രു​പാ​ട് മ​ല​യാ​ള സി​നി​മ​ക​ൾ ക​മ്മി​റ്റ് ചെ​യ്തു. എ​ന്നാ​ൽ ച​ക്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​തോ​ടെ എ​ല്ലാ സി​നി​മ​ക​ളി​ൽ നി​ന്നും എ​ന്നെ മാ​റ്റി.

ആ ​മൂ​ന്ന് വ​ർ​ഷം വ​ള​രെ മോ​ശ​മാ​യി​രു​ന്നു. എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം ചോ​ർ​ന്നു. അ​തെ​ല്ലാം സം​ഭ​വി​ച്ച​തി​ൽ ഇ​ന്ന് സ​ന്തോ​ഷ​മു​ണ്ട്. അ​താ​ണ് എ​ന്നെ ഞാ​നാ​ക്കി​യ​ത്. എ​ന്‍റെ ക്ഷ​മ​യെ പ​രീ​ക്ഷി​ച്ച കാ​ല​മാ​യി​രു​ന്നു അ​ത്. അ​മ്മ​യു​മാ​യി അ​ക്കാ​ല​ത്ത് ഒ​രു​പാ​ട് വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. എ​ന്താ​ണ് നീ ​ചെ​യ്യു​ന്ന​ത്, നി​ന്‍റെ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും പ​ഠി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

നീ 11 ​മ​ണി​ക്കാ​ണ് എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത്, ഇ​തെ​ല്ലാം മ​റ​ക്കൂ, സി​നി​മാ രം​ഗം ന​മ്മ​ളെ പോ​ലെ​യു​ള്ള​വ​ർ​ക്ക് പ​റ്റി​യ​ത​ല്ല എ​ന്നൊ​ക്കെ അ​മ്മ പ​റ​യും. ഈ ​പ്രാ​ർ​ഥന ചൊ​ല്ലൂ എ​ന്നെ​ല്ലാം അ​മ്മ പ​റ​യു​മ്പോ​ൾ എ​നി​ക്ക് ദേ​ഷ്യം വ​രും. വ​ർ​ക്കി​ല്ലാ​ത്ത​തും കി​ട്ടി​യ വ​ർ​ക്കു ന​ഷ്ട​പ്പെ​ടു​ന്ന​തും വ​ള​രെ മോ​ശം അ​വ​സ്ഥ​യാ​ണ്.

ച​ക്ര​ത്തി​ന് മു​മ്പ് ഒ​രു ടെ​ലി​വി​ഷ​ൻ ഷോ ​ചെ​യ്ത​പ്പോ​ൾ അ​തും ടെ​ലി​കാ​സ്റ്റ് ആ​യി​ല്ല. ഭാ​ഗ്യ​മി​ല്ലാ​ത്ത​വ​ൾ എ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്ന​ത് സ​ത്യ​മാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​താ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ അ​മി​താ​ഭ് ബ​ച്ച​ന് സ​ഞ്ചീ​ർ എന്ന സിനിമയ്ക്കുമു​മ്പ് ഒ​രു​പാ​ട് തോ​ൽ​വി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഹേ​മ മാ​ലി​നി​യെ ചി​ല സി​നി​മ​ക​ളി​ൽ നി​ന്നു മാ​റ്റി​യി​ട്ടു​ണ്ട്.

ത​ബു ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ ആ​റ് വ​ർ​ഷം കാ​ത്തി​രു​ന്നു. അ​വ​ർ​ക്കെ​ല്ലാം ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ചി​ന്തി​ച്ച് താ​ൻ പ്ര​തീ​ക്ഷ​യോ​ടെ മു​ന്നോ​ട്ട് പോ​യി എന്ന് വി​ദ്യാ ബാ​ല​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment