വിവാദങ്ങളിൽ കുരുങ്ങിനിൽക്കുന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം പദ്മാവതിയെക്കുറിച്ച് വെറുതെ അഭിപ്രായം പറയാനില്ലെന്ന് നടിയും ഫിലിം സർട്ടിഫിക്കേഷൻ അംഗവുമായ വിദ്യാ ബാലൻ. പദ്മാവതിയെ സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിയാത്തതു കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് താരം പറയുന്നത്.
വിദ്യാ ബാലൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ തുമാരി സുലു എന്ന ചിത്രം ഈ മാസമാണ് തിയറ്ററുകളിൽ എത്തുന്നത്. തുമാരി സുലുവിന്റെ പ്രൊമോഷൻ പരിപാടികളുമായി വിദ്യ തിരക്കിലാണ്. അതുകൊണ്ടുതന്നെ പദ്മാവതിയുടെ പേരിൽ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് താരം പറയുന്നത്. തിരക്കിലായതിനാൽ പുതിയ വിവരങ്ങൾ അറിയുന്നില്ലെന്നും അതുകൊണ്ടു തന്നെ വെറുതെ ഒരു കാര്യവുമില്ലാതെ ഒരു കമന്റ് പറയുവാൻ താത്പര്യപ്പെടുന്നില്ലെന്നും വിദ്യ വ്യക്തമാക്കുന്നു.