അടുത്ത പ്രാവശ്യം നിങ്ങളെയും വിളിക്കാം! കുട്ടികളായില്ലേ എന്ന ചോദ്യത്തിന് വിദ്യാബാലന്‍ നല്‍കുന്ന ചുട്ട മറുപടി കേള്‍ക്കാം

vidya600നായക മേധാവിത്വമുള്ള ഇന്ത്യന്‍ സിനിമയില്‍ തന്റേടികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് വിദ്യാബാലന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഈ തന്റേടം വിദ്യ കാത്തു സൂക്ഷിക്കുന്നുണ്ട്. സിനിമയില്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖത്തില്‍ ചോദ്യങ്ങളെ നേരിടുമ്പോഴും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യയെ തുണയ്ക്കുന്നതും ഈ തന്റേടം തന്നയാണ്. നായികമാരുടെ സ്വകാര്യത അറിയാന്‍ പലര്‍ക്കും വലിയ താത്പര്യമാണ്. വിദ്യയുടെ കല്യാണം കഴിഞ്ഞ അന്നു മുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് വിശേഷം ഒന്നുമില്ലേ എന്നത്. ആളുകളുടെ ഇത്തരം ചോദ്യത്തില്‍ മനം മടുത്ത വിദ്യ ഒരൊറ്റ ചൂടന്‍ മറുപടികൊണ്ട് ചോദ്യകര്‍ത്താക്കളുടെ വായടപ്പിച്ചു. ആ സംഭവത്തെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെ

”കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബം വിപുലമാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്ന് മറുപടിയാണ് ഞാന്‍ നല്‍കാറുള്ളത്” ഈയൊരു മറുപടി നല്‍കിയതില്‍ പിന്നെ ഇത്തരം ചോദ്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്നും വിദ്യ പറയുന്നു.

വിവാഹം തന്റെ കരിയറിനെയോ വ്യക്തിത്വത്തെയോ ബാധിച്ചിട്ടില്ലെന്നും വിദ്യ പറയുന്നു. വിവാഹം ഒന്നിന്റെയും അവസാനമല്ലെന്നും വിവാഹം കഴിഞ്ഞ് അല്‍പകാലത്തേക്ക് ചില മാറ്റങ്ങള്‍ ഉണ്ടാവും.ആളുകള്‍ നമ്മളെ ഒരു വ്യക്തി മാത്രമായി കാണില്ല. അപ്പോള്‍ നമ്മുടെ വ്യക്തിത്വം കാത്തൂസൂക്ഷിക്കേണ്ടത് നമ്മളാണ്.  ഇക്കാര്യത്തില്‍ തനിക്ക് വിജയിക്കാനായെന്നാണ് തന്റെ വിശ്വസമെന്നും വിദ്യ പറയുന്നു. പ്രമുഖ നടി മീനാകുമാരിയുടെ വേഷം ചെയ്യണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ഓഫര്‍ വരികയും ചെയ്തതാണ്. എന്നാല്‍, ഡേര്‍ട്ടി പിക്ചര്‍ കഴിഞ്ഞ ഉടനെ വന്നതിനാല്‍ തനിക്ക അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ലയെന്നും വിദ്യ പറയുന്നു.ഇന്ദിരാഗാന്ധി, മീന കുമാരി, എം.എസ്.സുബ്ബലക്ഷ്മി എന്നിവരുടെ ജീവിതങ്ങള്‍  വെള്ളിത്തിരയില്‍ അവതരിപ്പിക്കണം എന്നത് വലിയൊരാഗ്രഹമാണെന്നും വിദ്യ പറയുന്നു.

Related posts