നാൽപ്പതു വയസുകഴിഞ്ഞാൽ സ്ത്രീകൾ ഹോട്ട് ആൻഡ് നോട്ടി ആണെന്ന് നടി വിദ്യ ബാലൻ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യ ഇങ്ങനെ പറഞ്ഞത്. നാൽപ്പതു വയസ് കഴിയുന്നതോടെ സ്ത്രീകൾ അലക്ഷ്യരായി ജീവിക്കുന്നതാണ് ഇതിനു കാരണമെന്നും വിദ്യ പറയുന്നു.
കൂടുതൽ അലക്ഷ്യരായി ജീവിക്കുന്നത് കൂടുതൽ സന്തോഷം തരുമെന്നാണ് വിദ്യയുടെ അഭിപ്രായം. തന്റെ ചെറുപ്പകാലത്ത് താൻ വളരെ ഗൗരവക്കാരിയായിരുന്നെന്നും എന്നാൽ ഇപ്പോൾ താൻ ഭാരങ്ങളൊന്നും ഏറ്റെടുക്കാതെ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയെന്നും വിദ്യ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാൽപ്പതാം പിറന്നാൾ.