കാസര്‍ഗോഡ്: വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്കിയ ശേഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇപ്പോള്‍ നിഖിലിനും അതിനുള്ള സമയം നല്‍കുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ചോദ്യംചെയ്താല്‍ നിഖിലിന്റെ ഒളിത്താവളം എവിടെയാണെന്നറിയാമെന്നും ചെന്നിത്തല കാസര്‍ഗോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ വിദ്യയെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള നാടകത്തിന്റെ ഭാഗമാണ്. കേസ് അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കഴിഞ്ഞു.
നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ആലപ്പുഴയിലെ സിപിഎം നേതാവ് ബാബുജാനാണ്. ഇതിന്റെയെല്ലാം തെളിവുകള്‍ ഇല്ലാതാക്കിയതിനുശേഷം മാത്രമേ നിഖിലിനെ പുറത്തുകൊണ്ടുവരികയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.