ഏതൊരു മത്സരത്തിലും മത്സരാർഥികൾ ശ്രദ്ധാകേന്ദ്രങ്ങളാണ്. മത്സരം ലോക വേദിയിലാണെങ്കിൽ ലക്ഷക്കണക്കിന് കണ്ണുകളാണ് ഓരോ മത്സരാർഥിയേയും പിന്തുടരുന്നത്. അതിനാൽ തന്നെ ഓരോ മത്സരാർഥിയും ഇത്തരി ചമഞ്ഞുതന്നെയാണ് മത്സരത്തിന് എത്തുക. എന്നാൽ ഇതൊരൽപം ആർഭാടമായില്ലെയെന്നാണ് ഒസ്ലോ ഡയമണ്ട് ലീഗ് കാണാനെത്തിയവരുടെ സംശയം.
പെൺകുട്ടികൾക്ക് തലയിൽ ഇടതൂർന്ന മുടിയുള്ളത് ചന്തംതന്നെയാണ്. മുടിയില്ലെന്നുംവച്ച് വിഗും പിടിപ്പിച്ച് ലോംഗ്ജമ്പിന് എത്തിയാലോ. വിഗുമായി ലോംഗ്ജമ്പിന് എത്തിയ നൈജീരിയയുടെ ബ്ലെസിംഗ് ഒകാഗ്ബാറിനു സംഭവിച്ചതെന്തെന്ന് കാണേണ്ടതു തന്നെയാണ്.
2008 ബെയ്ജിംഗ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് ബ്ലെസിംഗ് ഒകാഗ്ബാർ. ഒസ്ലോയിൽ ഒകാഗ്ബാറിന് ഏഴാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാൻ സാധിച്ചത്.