കൊല്ലം: വിജിലൻസ് ദക്ഷിണമേഖല പോലീസ് സൂപ്രണ്ട ് ആർ. ജയശങ്കറിന്റെ നിർദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട ് അശോക കുമാറിന്റെ മേൽനോട്ടത്തിൽ കോർപ്പറേഷൻ ഓഫീസ്, പുനലൂർ, കൊട്ടാരക്കര, പരവൂർ, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഓഫീസുകളിലും മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ ജനുവരി ഒന്നു മുതൽ കഴിഞ്ഞ മൂന്നു വരെ 3,301 ബിൽഡിംഗ് പെർമിറ്റ് അപേക്ഷയിൽ നിയമാനുസൃതമായി കാലാവധി കഴിഞ്ഞ 385 അപേക്ഷകൾ പെൻഡിംഗ് ഉള്ളതായും, കെട്ടിട നിർമ്മാണങ്ങളുടെ അനുമതി നൽകുന്നതിന് ഉപയോഗിക്കുന്ന സങ്കേതം സോഫ്റ്റ് വെയറിൽ ഉദ്യോഗസ്ഥർ ആരും കൃത്യമായി നോട്ട് രേഖപ്പെടുത്തി കാണാത്തതായും കണ്ടെത്തി.
സേവനാവകാശ നിയമപ്രകാരം 15 ദിവസത്തിനുള്ള തീർപ്പാക്കേണ്ട ഫയലുകൾ തീർപ്പാക്കി കാണുന്നില്ലയെന്നും, രജിസ്റ്ററുകളും, ഫയലുകളും യഥാവിധി സൂക്ഷിച്ചുകാണുന്നില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ വിജിലൻസ് ഇൻസ്പെക്ടർമാരായ എം. എം. ജോസ്, പ്രമോദ് കൃഷ്ണൻ, അൽജബാർ, സൂധീഷ്, രാജേഷ് എന്നിവരും അസിസ്റ്റന്റ് എഞ്ചിനിയർമാരായ വിനോദ്, യേശുദാസ്, സന്തോഷ്, രഘു, പഞ്ചായത്ത് സെക്രട്ടറിമായ മനോജ്, സുനിൽകുമാർ, ശിവകുമാർ, ജയകുമാർ, ജോണ്സണ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനായി അപേക്ഷകൾ നൽകുന്ന സമയം കൈക്കൂലി ലഭിക്കുന്നതിന് വേണ്ട ി അനാവശ്യമായ കാലതാമസം വരുത്താറുള്ളതായും നിയമങ്ങൾ മറികടന്ന് കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് നൽകി വരുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇവിടങ്ങളിലും നടത്തിയത്.