തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.
വിഘ്‌നേഷിന്റെ കരിയറില്‍ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. 2015ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
നയന്‍താരയുടെ തിരിച്ചു വരവ് കണ്ട ചിത്രം കൂടിയായിരുന്നു അത്. പിന്നിങ്ങോട്ട് നയന്‍സിന് തിരിഞ്ഞു നോക്കേണ്ട കാര്യമില്ലായിരുന്നു.
തുടക്കത്തില്‍ മാഡം എന്നാണ് നയന്‍താരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആര്‍ട്ടിസ്റ്റായതിനാല്‍ അഭിനയിക്കുമ്പോള്‍ നിര്‍ദേശം നല്‍കാന്‍ ഭയമായിരുന്നുവെന്നും അവര്‍ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്‌നേശ് നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ ആ ഭയം മാറ്റിത്തന്നത് നയന്‍താരയായിരുന്നുവെന്നും നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഞാനത് ചെയ്‌തേ പറ്റൂവെന്നും നയന്‍താര പറഞ്ഞുവെന്നും അവരുടെ ആ വാക്കുകള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും വിഘ്‌നേഷ് ഒരിക്കല്‍ പറഞ്ഞിരുന്നു.
അടുത്തിടെ ഒരു തമിഴ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.’ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്.
മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്.
ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം.
ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,”വിഘ്‌നേഷ് പറയുന്നു.