ഒരു കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ മാതാപിതാക്കളുടെ ജീവിതം തന്നെ മാറമറിയുന്ന കാഴ്ചയാണ് പൊതുവേ സമൂഹത്തില്‍ കണ്ടുവരുന്നത്. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും അതുതന്നെയാണ് ശരിവയ്ക്കുന്നത്. തന്റെ ആദ്യത്തെ കണ്മണിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചുകൊണ്ടാണ് വിനീത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മകനെക്കുറിച്ച് വിനീത് പറയുന്നതിങ്ങനെ ‘ഇപ്പോള്‍ സമയം 7 മണി. വിമാനത്താവളത്തിലെത്താന്‍ ഇപ്പോള്‍ തന്നെ ഞാന്‍ വൈകിയിരിക്കുന്നു.
അവന്റെ കുഞ്ഞിക്കൈകള്‍ എന്നെയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോള്‍ എങ്ങനെയാണ് എനിക്കിവിടുന്നു മാറാന്‍ തോന്നുക’. മകന്റെ പേര് വിഹാന് ദിവ്യ വിനീത് എന്നാണെന്നും വിനീത് പറയുന്നു. പയ്യന്നൂര്‍ സ്വദേശിയും ഐടി ജീവനക്കാരിയുമായ ദിവ്യയാണ് വിനീത് ശ്രീനിവാസന്റെ ഭാര്യ. 2012 ലായിരുന്നു ഇവരുടെ വിവാഹം. ചെന്നൈയില്‍ എഞ്ചിനിയറിംഗ് പഠനത്തിനിടയിലാണ് വിനീതും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പരിചയം സൗഹൃദമായും പ്രണയമായും മാറുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കുകയുമായിരുന്നു. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കവച്ചുകൊണ്ടാണ് അച്ഛനായതിന്റെ സന്തോഷം വിനീത് പങ്കുവച്ചത്.