കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍.
ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും അവര്‍ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ശ്രീലേഖ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നു ബാലചന്ദ്രകുമാര്‍ ചോദിച്ചു.
അവരത് സര്‍ക്കാരിന് എഴുതി നല്‍കുകയാണ് വേണ്ടത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു വെളിപ്പെടുത്തല്‍ നടത്താന്‍. ഇതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ തന്നെ ബാധിക്കില്ല. പോലീസിനെ മോശക്കാരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
തെളിവുകള്‍ പലതും പോലീസിന്റെ പക്കലുണ്ട്. ദിലീപ് സ്വന്തം ഫോണുകള്‍ ഒളിപ്പിച്ചതെന്തിനെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.
കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.