കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ്.
വിജയ്ബാബുനിനെതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെയാണ് തനിക്ക് ഇയാളില്‍നിന്ന് ദുരനുഭവമുണ്ടായി എന്നാരോപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല.
യുവതിയുടെ ആരോപണം പ്രസിദ്ധീകരിച്ച പേജിന്റെ അഡ്മിനോട് പരാതി നല്കാന് യുവതിയോട് ആവശ്യപ്പെടാന്‍ പോലീസ് അറിയിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ടില്ല.
അതേസമയം വിജയ്ബാബുവിന്റെ സാമ്പത്തിക സ്രോതസുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.
ദുബായില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. അതേസമയം യുവനടിയുടെ പീഡന പരാതിയില്‍ 50 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.