കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു യുവനടിയെ പീഡിപ്പിച്ചെന്ന പരാതി പോലീസിന് ലഭിക്കും മുമ്പ് നടന് നാടുവിട്ടിരുന്നതായി പോലീസ്. 22ന് ആണ് നടി പീഡന പരാതി പോലീസിന് കൈമാറുന്നത്.
ഇതിന് ഒരാഴ്ച മുമ്പ് നടന് നാടുവിട്ടിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. നാട്ടില്‍ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് കണ്ടായിരുന്നു നടന്റെ നീക്കം.
ആദ്യം ഗോവയിലെത്തി തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്നു.
ഗോവയിലെത്തിയെങ്കിലും
പരാതി ലഭിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്നുളള പോലീസ് സംഘം ഗോവയിലെത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല.
ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഇായാള്‍ മുങ്ങുകയായിരുന്നുവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചിരിക്കുന്ന തെളിവുകളെല്ലാം വിജയ് ബാബുവിനെ കേസുമായി ബന്ധിപ്പിക്കുന്നവയാണ്.
ഡിജിറ്റൽ തെളിവുകൾ
സാഹചര്യ തെളിവുകള്‍ക്ക് പുറമേ ഡിജിറ്റല്‍ തെളുകളും ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇയാള്‍ക്ക് നാട്ടിലെത്താതെ വേറെ
വഴിയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ഇതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റ് ഏജന്‍സികളുടെ സഹായം തേടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നിലവില്‍ ദുബൈയിലുള്ള നടന്റെ പാസ്പോര്‍ട്ട്
കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.ഒപ്പം ഇയാള്‍ മറ്റ് രാജ്യത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.