ചിങ്ങവനം: പല ജന്മദിനങ്ങളും നമ്മള് ആഘോഷിച്ചിട്ടുണ്ടെങ്കിലും തമിഴ് നടന് വിജയിയുടെ ജന്മദിനം ദളപതി വിജയ് മക്കള്‍ ഇയക്കം കോട്ടയം ഫ്രണ്ട്സ് മൂലവട്ടം യൂണിറ്റിന്റെ ആഘോഷമാണ് ആഘോഷം.
കോവിഡ് കാലത്ത് ബസ് യാത്രാനിരക്ക് പോലും നല്കാന് ബുദ്ധിമുട്ടുള്ള സാധാരണക്കാരൊടൊപ്പമായിരുന്നു ജന്മദിനാഘോഷം പൊടിപൊടിച്ചത്.
കോട്ടയം – കൊല്ലാട് റൂട്ടിലോടുന്ന പൊന്നു ബസില്‍ ഇന്നലത്തെ മുഴുവന്‍ ട്രിപ്പും യാത്രക്കാര്‍ക്കും സൗജന്യ യാത്രയൊരുക്കിയാണ് ജന്മദിനാഘോഷം വേറിട്ടതാക്കിയത്.
ഹാപ്പി ബര്‍ത്ത് ഡേ വിജയ് സ്റ്റെലില്‍ തന്നെ ആഘോഷിച്ചപ്പോള്‍ നാട്ടുകാരുടെ വക അഭിനന്ദന പ്രവാഹവും.രാവിലെ 7.50നു കൊല്ലാട്ടുനിന്നും പുറപ്പെടുന്ന ബസ് രാത്രി 7.30ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന അവസാന ട്രിപ്പ് വരെയും യാത്ര സൗജന്യമായിരുന്നു.
വിജയ് ആരാധകന് കൂടിയായ ബസ് ഉടമയുമായി സൗഹൃദത്തിലായിരുന്ന പ്രവര്‍ത്തകര്‍ ചര്‍ച്ചനടത്തിയാണ് സൗജന്യ യാത്ര തരപ്പെടുത്തിയതെന്ന് യൂണിറ്റ് പ്രസിഡന്റ് യു.എസ്. മനീഷ് പറഞ്ഞു.
ഡയാലിസിസ് രോഗിക്ക് ചികിത്സാ സഹായം, നിര്‍ധന വിദ്യാര്ഥികള്കള്ക്കു പഠനോപകരണ വിതരണം, രക്തദാനം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തി.
സെക്രട്ടറി അലക്സ് പി. ചാക്കോ, ട്രഷറര്‍ രാഹുല്‍ ആര്. ശിവ തുടങ്ങി മൂലവട്ടം യൂണിറ്റിലെ 30 അംഗങ്ങളാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.