ന്യൂഡൽഹി: ഫിഫ അണ്ടർ-17 ലോകകപ്പിനുള്ള കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ വെള്ളിയാഴ്ച കൊച്ചി സന്ദർശിക്കും.
സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് മന്ത്രിയുടെ സന്ദർശനം. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മേയ് 15 വരെയാണ് ഫിഫ സമയം അനുവദിച്ചിരിക്കുന്നത്. കൊച്ചിക്കു പുറമേ മത്സരങ്ങൾ നടക്കുന്ന മറ്റു വേദികളും മന്ത്രി സന്ദർശിക്കും.