അഹമ്മദാബാദ്: ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് മഹാത്മ ഗാന്ധിയുടെ ആദര്ശങ്ങളൊന്നുമില്ലാതെയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായും വാങ്ങുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മുന്‍ എംഎല്‍എയെ 25 കോടി രൂപയ്ക്ക് ബിജെപി വാങ്ങിയെന്ന ആരോപണത്തിന് മറുപപടി പറയുകയായിരുന്നു അദ്ദേഹം.
കോവിഡിനെ കൈകാര്യം ചെയ്തതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചുവെന്നും വിജയ് രൂപാണി പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ തെരുവില്‍ കിടന്ന് മരിക്കുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി.