ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്ര ഹിന്ദുത്വ സംഘടന. സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ നൽകുമെന്നാണ് പ്രഖ്യാപനം.
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കൾ കക്ഷിയാണ് നടനെ ആക്രമിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ആഹ്വാനം.
സ്വാതന്ത്ര്യ സമര സേനാനി ദൈവ തിരു പശുപൺ മുത്തുരാമലിംഗ തേവരെയും രാജ്യത്തേയും സേതുപതി അപമാനിച്ചെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നു.
തേവരുടെ ജന്മദിന ആഘോഷത്തിനു ക്ഷണിച്ചിട്ടു വന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.സേതുപതി ക്ഷമ ചോദിക്കുന്നതുവരെ ഓരോ ചവിട്ടിനും 1001 രൂപ വീതം നൽകുമെന്നാണ് വാഗ്ദാനം.
ഈ ആഴ്ച ആദ്യം സേതുപതിയെയും സംഘത്തെയും ബംഗളൂരു വിമാനത്താവളത്തിൽ ഒരാൾ ചവിട്ടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.