ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ലൈഫ് എക്സ്പീരിയന്‍സ് വച്ചു മറുപടി പറയുന്നു.
അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും, അവരുടെ ഉള്ളിലിരിക്കുന്ന ഫയര്‍ ആണ് പുറത്തു വരിക.
പുറത്തു നിന്നുള്ള ഒരാള്‍ക്ക് അത് കൊളുത്തി വിടാന്‍ കഴിയില്ല. ഇത്തരത്തിലാണ് ഞാന്‍ പറയാറുള്ളത്. എല്ലാവര്ക്കും പ്രശ്നങ്ങള്‍ ഉണ്ടാവും.
എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ഥം. എനിക്കും പ്രശ്നങ്ങളുണ്ട്.
ഞാന്‍ അനുഭവം പറയുന്നുണ്ടെന്ന് കരുതി ഞാന്‍ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷണല്‍ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തില്‍ കാണേണ്ടതില്ല.
-വിജയ് സേതുപതി