ദര്‍ശനയെ ആദ്യമായി കാണുന്നത് 2002 ആണ് . ഷാര്‍ജയില്‍ വച്ച നട ഒരു പരിപാടിക്കിടെയായിരുന്നു കണ്ടത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല.
ഷാര്‍ജയിലെ പരിപാടിയ്ക്കിടെ ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്. എന്നെ കാണുന്നതിന് മുന്‍പ് താന്‍ ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്.
എന്നാല്‍ അന്ന് ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു. പിന്നീട് കാണുന്നത് കുടുംബത്തോടൊപ്പം അച്ഛന്റെ ഫ്ളാറ്റില്‍ വന്നപ്പോഴിരുന്നു.
ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. അപ്പോഴാണ് 17 വയസ് മാത്രമേ ദര്ശനയ്ക്കുളളൂവെന്ന് മനസിലായത്.
പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്.
വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ മകളെ ഡിഗ്രി കഴിയാതെ കെട്ടിച്ച് വിടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന് പറഞ്ഞത്. നാലു വര്‍ഷം പ്രണയിച്ചതിന് ശേഷം 2007 ല്‍ വിവാഹം കഴിക്കുകയായിരുന്നു. -വിജയ് യേശുദാസ്