“”യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമുക്ക് എങ്ങും എത്താനാകില്ല. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമുക്ക് പിന്നെ ജീവിക്കാനാകില്ല.
കരിയറിനായി നമ്മൾതന്നെ പരിശ്രമിക്കണം. വളരെ ചെറിയ പ്രായത്തിൽതന്നെ സംഗീതമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ.
സ്കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസിലുണ്ടായിരുന്നു. എങ്കിലും ഹൈസ്കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ.
പിന്നെ അവിടെത്തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളജിൽ അഡ്മിഷനും ആയി. അവിടെവച്ച് വോക്കൽ ട്രെയിനിംഗ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് എന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത്.” -വിജയ് യേശുദാസ്