ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയിലില്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന് വിജയ് സേതുപതി. ഇത് സംബന്ധിച്ച് നടന് ഗവര്‍ണര്‍ക്ക് കത്ത് നല്കി.
അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടന്നും ഗവര്‍ണര്‍ക്ക് തീരുമാനം സ്വീകരിക്കാമെന്നും സുപ്രീംകോടതി പറഞ്ഞതും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
തമിഴ് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്, അമീന്, പാ രഞ്ജിത് നടന്മാരായ സത്യരാജ്, പ്രകാശ് രാജ് എന്നിവരും ഇതേആവശ്യം ഉന്നയിച്ചിട്ടുണ്ട്.