ബംഗളൂരു: തമിഴ്നടന്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്സണ് എന്നയാളാണ് താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന. സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന് മഹാഗന്ധിക്ക് പരിക്കേറ്റു.
ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം നടന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോൾ പുറകിലൂടെ ഓടിയെത്തിയ ജോൺസൺ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും പേർന്ന് കീഴടക്കി. സംഭവം വിജയ് സേതുപതിയുടെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്.