സന്ദീപ് വാങ്ക സംവിധാനം ചെയ്ത അര്ജുന് റെഡ്ഢി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാറായി മാറിയത് 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളി താരം പാര്‍വതി നായരെ ആയിരുന്നു.
പാര്‍വതി തന്നെയാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് അര്ജുന് റെഡ്ഢിയിലെ കഥാപാത്രത്തെ വേണ്ടന്നുവെച്ചതിനെക്കുറിച്ച് താരം പറഞ്ഞത്.
ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു.
അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു- താരം വ്യക്തമാക്കി.
വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ്, നീരാളി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു.