സംവിധായകൻ എ.എൽ. വിജയ്യും നടി അമല പോളും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് വിജയ്യുടെ പിതാവും നിർമാതാവുമായ അളകപ്പൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മകന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നത്.
വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കുമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാൽ ധനുഷ് നിർമിച്ച അമ്മ കണക്ക് എന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടു.
കൂടാതെ സിനിമയിലേക്ക് മടങ്ങി വരുവാൻ ധനുഷ് അമലയെ നിർബന്ധിച്ചു. ഇതേ തുടർന്ന് അഭിനയിക്കുവാൻ അമല തയാറായി. ഇതാണ് വിവാഹമോചനത്തിന് കാരണമായത്. അളകപ്പൻ പറഞ്ഞു.
നാല് വർഷങ്ങൾ നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2014ൽ ആണ് എ.എൽ. വിജയ്യും അമല പോളും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വിജയ് ഡോ. ആർ. ഐശ്വര്യയെ വിവാഹം ചെയ്തു.