കോഴിക്കോട് സ്വദേശിനിയായ നടി നല്കിയ പീഡനപരാതിയില്‍ പോലീസ് ബലാല്‍സംഗക്കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു.
പോലീസ് തന്നെയാണ് നടന് ഒളിവിലെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം ഗോവയില്‍ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പിന്നീട് പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.