
സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു.
ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷാനവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്