യുവനടിയെ ബലാല്സംഗത്തിനിരയാക്കിയെന്ന കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു.
പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.
സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.
പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്.
ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ വരികയും അവിടെ വെച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയില്‍ അവസരങ്ങള്‍ തേടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും. എന്നാല്‍ ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു.
തന്റെ പുതിയ ചിത്രത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു.
തന്റെ പുതിയ ചിത്രത്തിലെ നായികയെ നേരില്‍ക്കണ്ട് നടി അവരോട് മോശം കാര്യങ്ങള്‍ സംസാരിച്ചെന്നും വിജയ് ബാബു പറയുന്നു.