എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്, ഏകാധിപത്യമാണ് കൂടുതൽ മികച്ചതെന്ന തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ടയുടെ പ്രസ്താവന വിവാദമാകുന്നു.
ഫിലിം കന്പാനിയൻ സൗത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പരാമർശം. രാജ്യത്തെ മുഴുവൻ ജനങ്ങളെ വോട്ടു ചെയ്യിക്കരുതെന്നും മധ്യവർഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ട തെന്നുമാണ് വിജയ് പറഞ്ഞത്.
രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് ജനാധിപത്യ സംവിധാനത്തെ വിമർശിച്ചുകൊണ്ട ് താരം രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരു തരത്തിൽ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ എന്തെങ്കിലും അർഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല.
അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. മുഴുവൻ ജനത്തെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങൾ മുംബൈയ്ക്ക് പോകാൻ ഒരു വിമാനത്തിൽ കയറുന്നുവെന്ന് കരുതുക.
അതിലെ എല്ലാ യാത്രക്കാരും ചേർന്നാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ഏത് എയർലൈൻ കന്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാൻ അനുയോജ്യനായ ഒരാളെ കണ്ടെ ത്തുന്നത്.- ദേവരക്കൊണ്ട പറഞ്ഞു. പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുത്ത് വോട്ട് വാങ്ങുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്.
വോട്ട് ചെയ്യാൻ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. വിദ്യാസന്പന്നരായ, ചെറിയ തുക നൽകി സ്വാധീനിക്കാനാവാത്ത മധ്യവർഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ട ത്.
എല്ലാവരെയും അനുവദിക്കരുതെന്ന് പറയാൻ കാരണം സ്വാധീനത്തിന് വഴങ്ങി വോട്ട് ചെയ്യുന്നവരിൽ പലർക്കും ആർക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ട ിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയാവില്ല.
ജനാധിപത്യത്തിന് പകരം ഒരു ഏകാധിപതി വരുന്നത് എന്തുകൊണ്ട ് തെറ്റല്ലെന്നാണ് താൻ ചിന്തിക്കുന്നതെന്നും താരം പറഞ്ഞു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. അതിലൂടെ സമൂഹത്തിൽ വ്യത്യാസമുണ്ട ാക്കാൻ സാധിക്കുമെന്നും പറയുന്നു.
എനിക്ക് നല്ല ഉദ്ദേശ്യങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഗുണകരമാവുന്ന കാര്യങ്ങൾ എന്തെന്ന് ഒരുപക്ഷേ നിങ്ങൾക്കുതന്നെ അറിയില്ലായിരിക്കാം.
അതിനാൽ അഞ്ചോ പത്തോ വർഷം കാത്തിരിക്കുക. അതിനുള്ള ഫലം ലഭിക്കും’ ഇങ്ങനെ പറയുന്ന ഒരാളാണ് വരേണ്ട ത്. പക്ഷേ ഒരു നല്ല വ്യക്തിയാവണം ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും ദേവരക്കൊണ്ട പറഞ്ഞു.
ദേവരക്കൊണ്ടയുടെ പരമാർശം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതരത്തിലുള്ളതാണെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.