പ്രേ​മം പോ​ലെ​യൊ​രു സി​നി​മ ചെ​യ്യാ​ൻ ത​നി​ക്കാ​വും, തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​ത് ബോ​ധ​പൂ​ർ​വം; വി​ജ​യ് ദേ​വ​ര​കൊ​ണ്ട

മ​ല​യാ​ളം സി​നി​മ​ക​ളെ പ്ര​ശം​സി​ച്ച് തെ​ലു​ങ്ക് താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട. മ​ല​യാ​ളം സി​നി​മ​ക​ൾ സാ​ങ്കേ​തി​ക​മാ​യി മി​ക​ച്ച​താ​ണെ​ന്നും സം​ഗീ​തം മു​ത​ൽ പോ​സ്റ്റ​റു​ക​ൾ വ​രെ മി​ക​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.

‘മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സും, പ്രേ​മ​ലു​വും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ട്രെ​യ്ല​ർ അ​ടു​ത്തി​ടെ ക​ണ്ടു. എ​നി​ക്ക് അ​ത് വ​ള​രെ​യേ​റെ ഇ​ഷ്ട​പ്പെ​ട്ടു. വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്. മ​ല​യാ​ളം സി​നി​മ സാ​ങ്കേ​തി​ക​മാ​യി വ​ള​രെ മി​ക​ച്ച​താ​ണ്’. അ​ത് സം​ഗീ​ത​മാ​യാ​ലും പോ​സ്റ്റ​റി​ന്‍റെ രൂ​പ​മാ​യാ​ലും, തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ എ​ല്ലാം മി​ക​ച്ച​താ​ണെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

പ്രേ​മം പോ​ലു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​ൻ ത​നി​ക്കാ​വു​മെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത തി​ര​ക്ക​ഥ​ക​ളി​ൽ നി​ന്നും വേ​ഷ​ങ്ങ​ളി​ൽ നി​ന്നും ബോ​ധ​പൂ​ർ​വം വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.

‘ഒ​രു സ്ക്രി​പ്റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ അ​ത് അ​ത്ര​യ​ധി​കം എ​ന്നോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്ക​ണ​മെ​ന്നി​ല്ല. സാ​ധാ​ര​ണ​യാ​യി ഒ​രു വ​ർ​ഷം മു​ത​ൽ ഒ​ന്ന​ര വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ത്താ​ണ് എ​ന്‍റെ സി​നി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഏ​ക ചി​ത്ര​മാ​ണ് ഫാ​മി​ലി സ്റ്റാ​ർ.

അ​തി​നാ​ൽ ഞാ​ൻ ഒ​രു ചി​ത്ര​വു​മാ​യി വ​രു​മ്പോ​ൾ, അ​ത് മോ​ശ​മാ​യാ​ൽ എ​ന്‍റെ സി​നി​മ​യ്ക്കാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ നി​രാ​ശ​രാ​കും. വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ കാ​ണാ​റു​ണ്ട്. ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണ് താ​ല്പ​ര്യം. 

യു​വാ​ക്ക​ള്‍​ക്ക് ക​ണ​ക്റ്റാ​വാ​ന്‍ പ​റ്റു​ന്ന ഒ​രു പ്രാ​യ​മാ​ണ് ഇ​പ്പോ​ള്‍ എ​നി​ക്ക്. അ​തു​പോ​ലെ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും ഒ​രു​പോ​ലെ എ​ന്‍റെ സി​നി​മ കാ​ണാ​നെ​ത്തു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ എ​നി​ക്ക് അ​വ​രെ​യെ​ല്ലാം ര​സി​പ്പി​ക്ക​ണം’. ഞാ​ൻ എ​ന്നെ​ത്ത​ന്നെ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാ​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. 

 

Related posts

Leave a Comment