
പ്രളയത്തില്‍ തകര്‍ന്ന തെലങ്കാനയ്ക്കായി സഹായാഭ്യര്‍ഥനയുമായി നടന്‍ വിജയ് ദേവരക്കൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്.
‘ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും സൈന്യത്തിനായും ഒരുമിച്ച് നിന്നു, കോവിഡിന്റെ സമയത്ത് പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റില്‍ കുറിച്ചു.
തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു. 2018ല്‍ കേരളത്തെ പ്രളയം പിടിച്ചുലച്ചപ്പോള്‍ 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട നല്‍കിയത്.
നടന്‍ മഹേഷ്ബാബു, നാഗാര്‍ജുന അക്കിനേനി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി നിരവധി താരങ്ങള്‍ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജൂനിയര്‍ എന്‍ടിആര്‍ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മഹേഷ് ബാബു ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നാഗാര്‍ജുന 50 ലക്ഷം രൂപയും ചിരഞ്ജീവി ഒരു കോടി രൂപയും കൈമാറി.