തന്റെ സിനിമകളിൽ രക്ഷകനായാണ് ഇളയദളപതി വിജയ് എപ്പോഴും പ്രത്യക്ഷപ്പെടുന്നതെന്ന വിമർശനം ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ളതാണ്. വിജയ് ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങൾ സമാന സ്വഭാവമുള്ളവരാണെന്നാണ് വിമർശകരുടെ വാദം.
എന്നാൽ ബിഗ് സ്ക്രീനിൽ മാത്രമല്ല അദ്ദേഹം രക്ഷകനായി എത്തുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും താരം ഇടയ്ക്കിടയ്ക്ക് വാർത്തകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായ വിതരണവുമായി വിജയ് എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യസാധനങ്ങളുമായി വിജയ് എത്തിയത്. ഈ കിറ്റുകൾ അദ്ദേഹം തന്നെയാണ് ആളുകൾക്ക് നൽകിയതും.
കിറ്റ് വിതരണത്തിനിടെ വേദിയിൽ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പല വീഡിയോകളും പ്രചരിക്കുന്നുണ്ട്. കിറ്റ് വിതരണം നടക്കുന്ന വേദിയിൽ താരത്തിനടുത്തിയ ഒരു പെൺകുട്ടി സെൽഫിയെടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മാസ്ക് ധരിച്ചെത്തിയ പെൺകുട്ടി സെൽഫി എടുത്തതിന് പിന്നാലെ കിറ്റ് വാങ്ങാതെ പോകാൻ തുടങ്ങുകയാണ്. വിജയ് കിറ്റ് വേണ്ടേ എന്ന് പെൺകുട്ടിയോട് ചോദിക്കുന്നുമുണ്ട്. വേണ്ടെന്ന് പറഞ്ഞ് സെൽഫിയെടുത്ത ശേഷം പെൺകുട്ടി സ്ഥലംവിട്ടു. അതേസമയംം, വേദിയിലെത്തിയ യുവാക്കളില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്.
Bro if I was in Vijay’s position I would have brought out the worst expletives 😭
— Nikl (@nikl_RA) December 30, 2023
pic.twitter.com/DvSl5krKaT