രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിപ്പിച്ച് നടന് വിജയ്. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന് കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി.
വിജയിന്റെ ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണു യോഗം പിരിഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നൂറോളം പേര് പങ്കെടുത്തു. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എന്ത് ചെയ്യണമെന്നു ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.