എ.ആർ. മുരുകദോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിത്രം സർക്കാരിനെ കുറിച്ച് സംസാരിക്കുന്ന ജൂണിയർ ആക്ടേഴ്സിനെതിരെ സംവിധായകൻ. ചിത്രത്തെകുറിച്ചുള്ള വിവരങ്ങളെല്ലാം രഹസ്യമാക്കി വച്ചിരിക്കുന്ന വേളയിൽ വിവരം ഒന്നും തന്നെ ചോർന്നു പോകാതിരിക്കുവാനാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.
ചിത്രത്തിലെ ജൂണിയർ ആർട്ടിസ്റ്റുമാരുടെ നിരവധി അഭിമുഖം കണ്ടു. സിനിമയെ കുറിച്ച് സംസാരിക്കുന്നത് ശരിയായ കാര്യമല്ല. ഇത് ഇനിയും ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.