തമിഴ്സിനിമയിലെ സൂപ്പര്‍താരം വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍.താരം സൈക്കിള്‍ ചവിട്ടി ബൂത്തിലേക്കെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് ചിലരുടെ വ്യാഖ്യാനം. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.