ചെന്നൈ: വിജയ്യുടെ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാനായി നടന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നൽകി.
എന്നാൽ അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്നും ആരാധകരാരും പാർട്ടി ചേരരുതെന്നും വിജയ് പറഞ്ഞു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ നടൻ വ്യക്തമാക്കി.
“അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്നാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്കിയ പേര്. സംവിധായകൻ കൂടിയായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
അടുത്ത ബന്ധമുള്ള പത്മനാഭന് പാർട്ടി പ്രസിഡന്റുമായും രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചെന്നായിരുന്നു വിവരം.നിലവിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു ചന്ദ്രശേഖറാണ്.
വിജയുടെ ആരാധകര്‍ക്ക് കുറച്ചുകൂടി പരിഗണന ലഭിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിയും വിജയും തമ്മില്‍ ബന്ധമില്ലെന്നും എസ്.എ.ചന്ദ്രശേഖർ വിശദീകരിക്കുന്നു.