ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് രാഷ്ട്രീയ ചിത്രവുമായി ദളപതി വിജയ് എത്തുമെന്നു സൂചന. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമെരുക്കാൻ സൂപ്പര്‍ഹിറ്റ് സംവിധായകന് ഷങ്കറിനൊപ്പം വിജയ് ഒരുമിക്കാന്‍ പോകുന്നുവെന്നാണു റിപ്പോർട്ട്.
ചിത്രത്തിന്റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വിജയ്യുടെ രാഷ്ട്രീയപ്രവേശനം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ.
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ചില സൂചനകള്‍ നല്‍കിയിരുന്നു. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷമാവും ഷങ്കര്‍ വിജയ് ചിത്രത്തിന്റെ തിരക്കഥാ രചനയിലേക്ക് കടക്കുക.
രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചറും.