തന്റെ പേരില്‍ പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ നടന് വിജയ് തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴിതാ മകനെതിരേ ഗുരുതര ആരോപണവുമായി അച്ഛന് എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി റജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്.
പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന് എഴുതിയതാകില്ല, ” അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ഏറെ നാളായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.