ആലപ്പുഴയിലെ ഒരുക്ഷേത്രത്തിൽ  പ്രസാദം എറിഞ്ഞു തന്നപ്പോൾ വളരേയധികം വേദനിപ്പിച്ചു; സ്ത്രീ​യാ​ണു ദൈ​വം, പി​ന്നെ​ങ്ങ​നെ അ​വ​ർ അ​ശു​ദ്ധ​രാ​കും​; ശബരിമല വിഷയത്തിൽ വി​ജ​യ് സേ​തു​പ​തിയുടെ വാക്കുകൾ ഇങ്ങനെ…

കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ശ​രി​യെ​ന്ന് ത​മി​ഴ് ന​ട​ൻ വി​ജ​യ് സേ​തു​പ​തി. ഒ​രു മ​ല​യാ​ള ദി​ന​പ്പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സ്ത്രീ ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തെ​റ്റാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടാ​ണ് ശ​രി. അ​ത്ത​ര​മൊ​രു വി​ഷ​യ​ത്തി​ൽ എ​ന്തി​നാ​ണ് ബ​ഹ​ള​ങ്ങ​ൾ. ഭൂ​മി അ​മ്മ​യാ​ണ്. അ​തി​ൽ നി​ന്ന് ഒ​രു​പി​ടി മ​ണ്ണെ​ടു​ത്താ​ണു ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​മ​യു​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ആ ​പ്ര​തി​മ പ​റ​യു​ന്നു ഭൂ​മി അ​ശു​ദ്ധ​യാ​ണെ​ന്ന്. ഇ​ത​ല്ലേ ഇ​പ്പോ​ൾ സം​ഭ​വി​ച്ച​ത്. സ്ത്രീ​യാ​ണു ദൈ​വം. പി​ന്നെ​ങ്ങ​നെ അ​വ​ർ അ​ശു​ദ്ധ​രാ​കു​മെ​ന്നും വി​ജ​യ് സേ​തു​പ​തി ചോ​ദി​ച്ചു.

ആ​ല​പ്പു​ഴ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പോ​യ​പ്പോ​ൾ പൂ​ജാ​രി ത​നി​ക്ക് പ്ര​സാ​ദം എ​റി​ഞ്ഞു​ത​ന്ന​ത് വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ചെ​ന്നും ഡ​ബ്ല്യൂ​സി​സി പോ​ലെ ത​മി​ഴി​ലും വ​നി​ത​ക​ൾ​ക്ക് ഒ​രു സം​ഘ​ട​ന ആ​വ​ശ്യ​മാ​ണെ​ന്നും സേ​തു​പ​തി പ​റ​ഞ്ഞു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​തു​പ​തി ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ണ്ട്.

Related posts