ആലപ്പുഴയില്‍ ഷൂട്ടിംഗിനിടെ നടന്‍ വിജയ്സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ അതേ സെറ്റില്‍ കുഴഞ്ഞു വീണ് മരിച്ചു. ചൊവ്വാഴ്ച വിജയ്സേതുപതിയുടെ സെറ്റിലെത്തിയ കാവാലം അച്ചാമ്മ മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ സഹായികളില്‍ നിന്ന് പണം വാങ്ങി വിജയ്സേതുപതി അവര്‍ക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു.
ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് മരണം സംഭവിച്ചത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ഉടന്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനുകളിലെ സ്ഥിരം സാന്നിധ്യമായ കാവാലം അച്ചാമ്മ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
വിജയ് സേതുപതിയുടെ ‘മാമനിതന്‍’ സിനിമയുടെ ഷൂട്ടിങാണ് നടക്കുന്നത്. സെറ്റില്‍ വെച്ച് ആരാധകരെ കാണാനെത്തിയപ്പോള്‍ ‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്ന് അച്ചാമ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ അവര്‍ക്ക് നല്‍കുകയായിരുന്നു.