സിനിമ ചെയ്യുക എന്ന ആഗ്രഹം മനസിലേറ്റി കഥയുമായി താരങ്ങളുടെ വീടുകള്‍ കയറിയിറങ്ങുന്ന ഒരുപാട് യുവാക്കളുടെ നാടാണ് ഇന്ത്യ. ശ്രദ്ധിക്കപ്പെട്ട താരമാണെങ്കില്‍ വരുന്നവരെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. ചിലര്‍ കണ്ട ഭാവം നടിക്കില്ല. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥനാണ് നടന് വിജയ് സേതുപതി. സിനിമയുടെ കഥ പറയാനായി വിജയ് സേതുപതിയെ വിളിച്ച മലയാളി യുവാവിന് ഉണ്ടായത് മറക്കാനാകാത്ത അനുഭവമാണ്.
ബിബിന്‍ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മറ്റുള്ളവരും അറിഞ്ഞത്. ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…’കോണ്ടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയില്‍ ഉള്ള മറുപടി കിട്ടി. സ്ഥിരം ആയി കേള്‍ക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല. പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു നോക്കി രാവിലെ. കിട്ടുന്നില്ല, മെസേജ് ഇട്ടു നോക്കി. അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ് അയച്ചിട്ടുണ്ട് എന്ന്… പുള്ളി പറഞ്ഞു, ‘നീ നോക്കിക്കോ ഉറപ്പായും ഒരാഴ്ചക്കുള്ളില്‍ നിന്നെ കോണ്ടാക്ട് ചെയ്യും’. ഓക്കേ എന്നും പറഞ്ഞു നമ്മള് നമ്മുടെ പണിക്ക് പോയി. ഉച്ചക്ക് വാട്സ്ആപ്പ് നോക്കുമ്പോ ഒരു നമ്പറില്‍ നിന്നും വോയ്സ് മെസേജ് വന്നു കിടക്കുന്നു. തുറന്നു, 13 സെക്കന്‍ഡ് നീളം ഉള്ള ഒരു വോയ്സ്. ..!!! വോയ്സ് എടുത്തു കേട്ടപ്പോ ഒരുമിനിറ്റ് ഞെട്ടി നിന്നു..വീണ്ടും കേട്ട്… വിജയ് സേതുപതിയുടെ ശബ്ദം….
‘ഹായ് ബിബിന്‍… സോറി ബ്രദര്‍ …ഐ ഹാവ് ടൂ മെനി കമ്മിറ്റ്മെന്റ്സ് ..ടോട്ടലി ബിസി..കഥ കേക്കവേ ടൈം ഇല്ലേ….സോറി… സോറി ബ്രദര്‍ ….ആന്‍ഡ് ഓള് ദി ബെസ്റ്റ് …’ആരും അല്ലാത്ത ഒരാളോട് എന്തിനാണ് ഇത്ര അധികം സോറി പറയാന്‍ അയാള്‍ക്ക് ഉള്ള ആ മനസ്..അതാണ് ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്… ഇവിടെ പലര്‍ക്കും അനുഭവം കാണും (എനിക്കും) സിനിമയില്‍ ആള്‍കൂട്ടത്തില്‍ ഒരു സീനില്‍ കണ്ടാല്‍ പോലും പിന്നെ എല്ലാവരോടും അഹങ്കാരവും ജാഡയും കോംപ്ലക്സും കാണിക്കുന്നവരുടെ ഇടയില്‍ ഇപ്പോള്‍ സിനിമയില്‍ ഒന്നും അല്ലാത്ത ഒരു കഥ പറയാന്‍ അവസരം ചോദിച്ച ഒരു സാധാരണ ആളായ ഒരു ബിബിനോട് ഇത്രയും സോറിയൊക്കെ പറഞ്ഞു പുള്ളിയുടെ സംസാരം…
ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം