കഴിഞ്ഞ ദിവസമായിരുന്നു ഇളയ ദളപതി വിജയിയുടെ അമ്പതാം പിറന്നാൾ. എന്നാൽ ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആരാധകരോട് വിജയ് ആവശ്യപ്പടുകയായിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട താരത്തിനുള്ള പിറന്നാൾ ആശംസകൾ നിറയുകയാണ്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് എത്തി.
അതിൽ അവസാനം എത്തിയ പിറന്നാൾ ആശംസയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടി തൃഷയാണ് ഒടുവിൽ ബെർത്ത് ഡെ പോസ്റ്റുമായി എത്തിയത്. വിജയിക്കൊപ്പമുള്ള മിറർ സെൽഫിക്കൊപ്പമായിരുന്നു നടിയുടെ ആശംസ. കൊടുങ്കാറ്റിലേക്കുള്ള ശാന്തത… ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്… ഇനിയും ഒരുപാട് നാഴികക്കല്ലുകൾ..എന്നാണ് ചിത്രത്തിനൊപ്പം തൃഷ കുറിച്ചത്.
ബ്ലാക്ക് കളറിലുള്ള പാന്റ്സ് ധരിച്ച് അതേ നിറത്തിലുള്ള ഷർട്ടും ടക്കിൻ ചെയ്ത് സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയി തൃഷയുടെ സെൽഫിയിൽ പ്രത്യക്ഷപ്പെട്ടത്. ദളപതിയുടെ തോളിൽ ഒരു ബാഗും കാണാം. മൾട്ടി കളർ ഡ്രസിൽ സിംപിൾ ഹെയർ സ്റ്റൈലിൽ സുന്ദരിയായാണ് തൃഷ ഫോട്ടോയിലുള്ളത്. പിറന്നാൾ ആശംസയ്ക്കൊപ്പം ഇൻഫിനിറ്റിയുടെ ഇമോജിയും തൃഷ ചേർത്തിട്ടുണ്ട്.
ഫോട്ടോ അതിവേഗത്തിൽ വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത കാലത്തായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും ഡേറ്റിംഗിനോ ഷോപ്പിംഗിനോ പോയപ്പോൾ ലിഫ്റ്റിൽ വെച്ച് പകർത്തിയതാകാം തൃഷ പങ്കിട്ട ചിത്രം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. മാത്രമല്ല കുറച്ച് നാളുകൾക്ക് മുമ്പ് രണ്ടുപേരെയും ഒന്നിച്ചൊരു വിദേശ രാജ്യത്ത് കണ്ടതും ഇവർ ഡേറ്റിംഗിലാണോ എന്ന സംശയം ആരാധകരിൽ വർധിക്കാൻ കാരണമായി.
നോർവേയിൽനിന്നുള്ള ഇരുവരുടെയും ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്. തൃഷയുടെ പിറന്നാൾ ആശംസ എത്തിയതോടെ നിരവധി ആരാധകർ രസകരമായ കമന്റുകളുമായി എത്തി. മാത്രമല്ല ആരാധകർ തമ്മിൽ കമന്റ് സെക്ഷനിൽ തർക്കവും നടന്നു. ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയാനാണ് പിറന്നാൾ ആശംസയുമായി എത്തിയതെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
മറ്റൊരാൾ വിജയ് വിവാഹിതനാണെന്ന കാര്യം മറന്നുകൊണ്ട് തരംതാണ കമന്റുകൾ ഇടരുതെന്ന് കുറിച്ചു. മാരീഡ് മാൻ എന്തിന് ഡേറ്റിന് പോയി? എന്നുള്ള കമന്റുകളുമുണ്ട്. വിജയിയെ വിവാഹം കഴിച്ചൂടെ എന്നാണ് ഒരാൾ കമന്റിലൂടെ തൃഷയോട് ചോദിച്ചത്. നാൽപ്പതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. ഇരുവരും ഏറ്റവും അവസാനം ഒരുമിച്ച് അഭിനയിച്ചത് ലോകേഷ് കനകരാജ് സിനിമ ലിയോയിലാണ്.
ഗില്ലിയിൽ ജോഡിയായി അഭിനയിച്ചശേഷം തൃഷ-വിജയ് ജോഡിക്ക് വലിയൊരു ഫാൻ ബേസുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാര്യ സംഗീത വിജയിയിൽനിന്നു അകന്ന് കഴിയുകയാണെന്ന തരത്തിൽ പ്രചാരണങ്ങളുമുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ചുനാളുകളായി എവിടെയും ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ല.
അടുത്തിടെ സംവിധായകൻ ശങ്കറിനന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സംഗീത എത്തിയിരുന്നു. എന്നാൽ ഒപ്പം വിജയ് ഉണ്ടായിരുന്നില്ല. മകൻ സഞ്ജയ്ക്കൊപ്പമാണ് സംഗീത എത്തിയത്.