ചെന്നൈ: തമിഴ് നടൻ വിജയ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ.
85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവും വിജയ് പ്രഖ്യാപിക്കുന്നത്.
പതിനായിരക്കണക്കിന് ആളുകളെ സാക്ഷി നിർത്തി പാർട്ടി ഗാനത്തിന്റെ അകന്പടിയോടെ സമ്മേളന നഗരിയിലേക്ക് വിജയ് എത്തിച്ചേർത്തു. സൂപ്പർ താരത്തിൽ നിന്ന് രാഷ്ടരീയ പ്രവർത്തകനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം എത്രത്തോളമാണെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.