തെന്നിന്ത്യയിലെ മിന്നുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകന് എന്ന നിലയില്‍ തുടക്ക കാലത്ത് അറിയപ്പെട്ടിരുന്ന വിജയ് വളരെപ്പെട്ടെന്നു തന്നെ സംഗീത രംഗത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഗായകനാണ്.
മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.
സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു.
എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം അത്രയ്ക്ക് ശോഭനമായിരുന്നില്ല. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്.
താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുന്‍പ് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞു.
ഈ പ്രണയങ്ങള്‍ക്കെല്ലാം തന്റെ കുടുംബ ജീവിതവുമായി ബന്ധം ഉണ്ടായിരുന്നതായും വിജയ് പറയുന്നു.
കോളേജില്‍ പഠിക്കുന്ന സമയത്ത് തനിയ്ക്കൊരു സ്പാനിഷ് യുവതിയോട് പ്രണയമുണ്ടായിരുന്നു. താന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ആ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്.
തന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോളാണ് സുന്ദരിയായ ആ യുവതിയെ കാണുന്നത്. തന്നേക്കാള്‍ മൂന്ന് വയസിന് മുതിര്‍ന്നതായിരുന്നു ആ പെണ്‍കുട്ടി.
പ്രായത്തിലുള്ള വ്യത്യാസം വീട്ടില്‍ ആരും അനുവദിക്കില്ല എന്നുള്ളതുകൊണ്ടാണ് ആ ബന്ധം പിന്നീട് വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് വിജയ് വെളിപ്പെടുത്തിയത്.
രണ്ടാമത് തനിയ്ക്ക് പ്രണയം തോന്നിയത് ഒരു ഗുജറാത്തി പെണ്‍കുട്ടിയോട് ആയിരുന്നു. വളരെ സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവളെന്നും പ്രണയം താന്‍ അവളോട് തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഉറപ്പിക്കുന്ന വിവാഹമാണ് തനിയ്ക്ക് ഇഷ്ടമെന്നും നിങ്ങളോട് താല്പര്യമില്ലെന്നുമായിരുന്നു അവളുടെ മറുപടി.
രണ്ട് പ്രണയങ്ങളും നടക്കാതെ പോയ സാഹചര്യത്തില്‍ മൂന്നാമത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തുന്നതെന്നും വിജയ് യേശുദാസ് പറയുന്നു.
2002ല്‍ ഒരു പ്രണയ ദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് വിജയും ദര്‍ശനയും കണ്ടുമുട്ടുന്നത്.
തന്റെ അച്ഛനും ദര്‍ശനയുടെ കുടുംബവും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് തങ്ങളുടെ ചെന്നൈയിലെ വീട്ടില്‍ വെച്ച് താനും ദര്‍ശനയും പരസ്പരം സൗഹൃദത്തിലാവുകയും സൗഹൃദമാണ് പിന്നീട് തങ്ങളെ വിവാഹാത്തിലേയ്ക്ക് എത്തിക്കുന്നതെന്നും വിജയ് വ്യക്തമാക്കുന്നു.
വിവാഹകാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പില്ലായിരുന്നെന്നും, ദര്‍ശനയുടെ പഠനത്തിന് ശേഷം വിവാഹം നടത്തുക ആയിരുന്നുവെന്നും, 2007 ജനുവരി 21 നാണ് താന്‍ ദര്‍ശനയെ വിവാഹം കഴിക്കുന്നതെന്നും വിജയ് പറഞ്ഞു.
രണ്ട് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. അമേയയും, അവ്യാനുമാണ് മക്കള്‍. അതിനിടെ വിവാഹമോചനത്തിന് ശേഷം വിജയ് മറ്റൊരു പ്രണയത്തിലാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ പരക്കുന്നത്.
ഗായിക രഞ്ജിനി ജോസാണ് താരത്തിന്റെ പുതിയ പ്രണയിനി എന്നാണ് ഗോസിപ്പുകള്‍. രഞ്ജിനി ജോസിനൊപ്പമുളള വിജയ്യുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ തങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കള്‍ ആണെന്നും, തങ്ങള്‍ക്കിടയില്‍ പ്രണയം ഇല്ലെന്നുമാണ് രഞ്ജിനി ജോസ് വെളിപ്പെടുത്തുന്നത്.
എന്നാല്‍ വിജയുടെയും ദര്‍ശനയുടെയും വിവാഹബന്ധം വേര്‍പെടാനുള്ള പ്രധാന കാരണം രഞ്ജിനി ജോസ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. അതേ സമയം ഇതേപ്പറ്റി വിജയ് യേശുദാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.