ഹൈദരാബാദ്: നടിയും സംവിധായികയുമായ വിജയ നിർമല (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രിയിൽ ഹൈദരാബാദിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റിക്കാർഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. 25 ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടവും ഇവരുടെ പേരിലാണ്.
നടിയും സംവിധായികയുമായ വിജയ നിർമല അന്തരിച്ചു; മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായികയാണ് നിർമല
